കൊച്ചി: അത്യാധുനിക ഫാഷന്‍ ലോകത്തെ പ്രമുഖ സ്ഥാപനമായ ടൂലൈനിന്റെ പുതിയ സംരംഭമായ ടൂലൈന്‍ ഓണ്‍ലൈന്‍ സ്റ്റോറിന്റെ ഉദ്ഘാടനം ഇന്നു നടക്കും.
വൈകുന്നേരം ആറിന് ഇരിങ്ങാലക്കുട സിന്ധു കണ്വന്ഷന് സെന്ററില്‍ ടൂലൈന്‍ മാനേജിംഗ് ഡയറക്ടറും ഐസിഎല്‍ ഫിന്‍കോര്‍പ് ഹോള്‍ടൈം ഡയറക്ടറും സിഇഒയുമായ ഉമ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഐസിഎല്‍ സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ മുഖ്യാതിഥിയാകും.